ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: എൻ ഡി എ സീറ്റ് വിഭജനമായി, ബിജെപിയും ജെ ഡി യുവും പകുതി വീതം സീറ്റുകളിൽ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: എൻ ഡി എ സീറ്റ് വിഭജനമായി, ബിജെപിയും ജെ ഡി യുവും പകുതി വീതം സീറ്റുകളിൽ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ മുന്നണിയിൽ സീറ്റ് ധാരണയായി. ധാരണാപ്രകാരം ബിജെപിയും നിതീഷ് കുമാറിന്റെ ജെ ഡി യുവും 50 ശതമാനം സീറ്റുകളിൽ വീതം മത്സരിക്കും

243 സീറ്റുകളിൽ 122 സീറ്റുകൾ ജെ ഡി യു, 121 സീറ്റുകൾ ബിജെപിയും മത്സരിക്കും. ഹിന്ദുസ്ഥാൻ അവാമി മോർച്ചക്ക് ജെ ഡി യുവിന്റെ ക്വാട്ടയിൽ നിന്നും എൽ ജെ പിക്ക് ബിജെപിയുടെ ക്വാട്ടയിൽ നിന്നും സീറ്റുകൾ നൽകും.

അതേസമയം റാം വിലാസ് പാസ്വാന്റെ എൽ ജെ പി ഈ ധാരണയോട് ചേർന്നു പോകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സീറ്റ് വിഭജനത്തിൽ മാന്യമായത് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചിരാഗ് പാസ്വാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

Share this story