2021 ജൂലൈയോടെ 25 കോടി ആളുകൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും: കേന്ദ്ര ആരോഗ്യ മന്ത്രി

2021 ജൂലൈയോടെ 25 കോടി ആളുകൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും: കേന്ദ്ര ആരോഗ്യ മന്ത്രി

2021 ഓടെ രാജ്യത്തെ 25 കോടിയോളം ആളുകൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. 40 മുതൽ 50 കോടിയോളം വാക്‌സിനാണ് സർക്കാർ വാങ്ങി വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. 2021 ജൂലൈ 20 മുതൽ 25 കോടിയോളം പേർക്ക് വാക്‌സിൻ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു

വാക്‌സിൻ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതി നടപടികൾക്ക് തുടക്കമിട്ടു. കൊവിഡ് ബാധ ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്.

വാക്‌സിന്റെ ഓരോ ഡോസും കൃത്യമായി അർഹതപ്പെട്ടവരിൽ എത്തുന്നുവെന്നും കരിഞ്ചന്തയിൽ എത്തുന്നില്ലെന്നും ഉറപ്പാക്കാൻ കൃത്യമായ നിരീക്ഷണം നടത്തും. മുൻകൂട്ടി തീരുമാനിച്ച രീതിയിൽ തന്നെ മുൻഗണനാടിസ്ഥാനത്തിൽ വാക്‌സിൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Share this story