ആളില്ലാത്ത തുരങ്കത്തിൽ ശൂന്യതക്കു നേരെ കൈവീശിക്കാണിച്ച് മോദി

ആളില്ലാത്ത തുരങ്കത്തിൽ ശൂന്യതക്കു നേരെ കൈവീശിക്കാണിച്ച് മോദി

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ റോത്താങ്ങിലുള്ള 9 കിലോമീറ്റർ ദൈർഘ്യമുള്ള ‘അടൽ തുരങ്കം’ ഉദ്ഘാടനം ചെയ്തത്. മണാലി-ലേ പ്രധാനപാതയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം സമുദ്രനിരപ്പിൽ നിന്ന് 10,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് പ്രവർത്തനമാരംഭിച്ച തുരങ്കം തുറന്നുകൊടുക്കുന്നതോടെ മണാലി-ലെ യാത്രയിൽ 46 കിലോമീറ്റർ ലാഭിക്കാം.

അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ പേരിൽ നാമകരണം ചെയ്ത പദ്ധതിയുടെ ഉദ്ഘാടന വേളയിൽ നരേന്ദ്ര മോദി, തുരങ്കത്തിന്റെ ഉൾവശത്തുകൂടി നടക്കുകയും തുറന്ന ജീപ്പിൽ സഞ്ചരിക്കുകയും ചെയ്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയക്കും ട്രോളന്മാർക്കും ചാകരയായിരിക്കുന്നത്.

Share this story