കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലിക്ക് പഞ്ചാബിൽ ഇന്ന് തുടക്കം

കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലിക്ക് പഞ്ചാബിൽ ഇന്ന് തുടക്കം

കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ത്രിദിന ട്രാക്ടർ റാലിക്ക് ഇന്ന് പഞ്ചാബിൽ തുടക്കമാകും. യുപിയിലെ ഹാത്രാസിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് രാഹുൽ പഞ്ചാബിലേക്ക് പോകുന്നത്.

ഒക്ടോബർ 4ന് ആരംഭിച്ച് ആറിന് അവസാനിക്കുന്ന രീതിയിലാണ് റാലി സജ്ജീകരിച്ചിരിക്കുന്നത്. മൊഗയിൽ നിന്ന് പട്യാലയിലേക്ക് 50 കിലോ മീറ്ററിലധികമാണ് റാലി നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാകും റാലി

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങി മുതിർന്ന നേതാക്കളെല്ലാം തന്നെ റാലിയിൽ പങ്കെടുക്കും. പഞ്ചാബിലെ പരിപാടി തീർന്നതിന് ശേഷം രാഹുൽ ഹരിയാനയിലെ കർഷക പ്രക്ഷോഭത്തിലും പങ്കെടുക്കും.

Share this story