ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി

ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി

ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ടീടാഗഢ് മുൻസിപ്പൽ കൗൺസിലറായ മനീഷ് ശുക്ലയാണ് മരിച്ചത്. പോലീസ് സ്‌റ്റേഷൻ പരിസരത്ത് പാർട്ടി പ്രവർത്തകരുമായി സംസാരിച്ചു കൊണ്ടിരിക്കെ ആയിരുന്നു ആക്രമണം

സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബരാക്ക്പൂർ മേഖലയിൽ 12 മണിക്കൂർ ബന്ദിന് ബിജെപി ആഹ്വാനം ചെയ്തു. അതേസമയം ബിജെപിയുടെ ആരോപണം തൃണമൂൽ കോൺഗ്രസ് തള്ളി. ബിജെപിയുടെ ആഭ്യന്തര കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് തൃണമൂൽ ആരോപിച്ചു

ബൈക്കിലെത്തിയ ഒരു സംഘമാളുകളാണ് മനീഷിന് നേരെ വെടിയുതിർത്തത്. തലക്കും നെഞ്ചിലും പരുക്കേറ്റ മനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share this story