സംഘർഷമൊഴിവാക്കാനാണ് മൃതദേഹം രാത്രി സംസ്‌കരിച്ചത്; ഹാത്രാസ് സംഭവത്തിൽ ന്യായീകരണവുമായി യുപി സർക്കാർ

സംഘർഷമൊഴിവാക്കാനാണ് മൃതദേഹം രാത്രി സംസ്‌കരിച്ചത്; ഹാത്രാസ് സംഭവത്തിൽ ന്യായീകരണവുമായി യുപി സർക്കാർ

ഹാത്രാസ് പെൺകുട്ടിയുടെ മൃതദേഹം അർധരാത്രി കുടുംബാംഗങ്ങളെ പൂട്ടിയിട്ട ശേഷം ദഹിപ്പിച്ച രീതിയെ ന്യായീകരിച്ച് യുപി സർക്കാർ. മൃതദേഹം രാത്രിയിൽ സംസ്‌കരിച്ചത് സംഘർഷമൊഴിവാക്കാനാണെന്ന് സർക്കാർ അവകാശപ്പെടുന്നു

സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മൃതദേഹം സംസ്‌കരിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ അനുമതി നൽകിയിരുന്നതായും സർക്കാർ അവകാശപ്പെട്ടു.

സിബിഐ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണം. നിക്ഷിപ്ത താത്പര്യക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും യോഗി ആദിത്യനാഥ് സർക്കാർ ആരോപിച്ചു. അന്വേഷണത്തിനായി നിയോഗിച്ച എസ് ഐ ടി സംഘം നാളെ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകും

ഹാത്രാസ് കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Share this story