ഹാത്രാസിലേക്ക് പോയ മലയാളി മാധ്യമപ്രവർത്തകനെ യു പി പോലീസ് കസ്റ്റഡിയിൽ എടുത്തു

ഹാത്രാസിലേക്ക് പോയ മലയാളി മാധ്യമപ്രവർത്തകനെ യു പി പോലീസ് കസ്റ്റഡിയിൽ എടുത്തു

ഉത്തർപ്രദേശിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖം പോർട്ടലിന്റെ ലേഖകൻ സിദ്ധിഖ് കാപ്പനെയാണ് മഥുര പോലീസ് കസ്റ്റഡിയിലെടുത്തത്.

മറ്റ് മൂന്ന് പേർക്കൊപ്പമാണ് സിദ്ധിഖിനെ കസ്റ്റഡിയിലെടുത്തത്. കെ യു ഡബ്ല്യു ജെ ഡൽഹി ഘടകം സെക്രട്ടറിയാണ് സിദ്ധിഖ്. ഇവർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ചില ലേഖനങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

Share this story