ട്രാക്ടറിലെ കുഷ്യൻ മാത്രമാണോ കണ്ടത്, മോദി 8000 കോടിയുടെ വിമാനം വാങ്ങിയത് കണ്ടില്ലേയെന്ന് രാഹുൽ ഗാന്ധി

ട്രാക്ടറിലെ കുഷ്യൻ മാത്രമാണോ കണ്ടത്, മോദി 8000 കോടിയുടെ വിമാനം വാങ്ങിയത് കണ്ടില്ലേയെന്ന് രാഹുൽ ഗാന്ധി

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തുന്ന ട്രാക്ടർ റാലിയിൽ ട്രാക്ടറിൽ ഇരിക്കാൻ കുഷ്യൻ ഉപയോഗിച്ചതിനെ വിമർശിച്ച ബിജെപി നേതാക്കൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ എയർ ഇന്ത്യ വൺ വിമാനം വാങ്ങിയത് പരാമർശിച്ചാണ് രാഹുൽ ഗാന്ധി ഇതിന് മറുപടി നൽകിയത്.

8000 കോടി രൂപയിലധികം ഉപയോഗിച്ചാണ് എയർ ഇന്ത്യ വൺ വിമാനം വാങ്ങിയത്. നികുതിദായകരുടെ പണമാണിത്. അതിൽ കുഷ്യൻ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങൾക്കായി നിരവധി ആഡംബര കിടക്കകളും ഉണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അദ്ദേഹത്തിന്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് ഒരു വി വി ഐ പി വിമാനമുള്ളതിനാലാണ് മോദിയും ഒരെണ്ണം വാങ്ങിയത്. വിമാനം വാങ്ങിയതിനെ കുറിച്ച് അവരോട് ചോദ്യങ്ങൾ ചോദിക്കാത്തത് എന്താണെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

Share this story