ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിന് ക്ലീൻ ചിറ്റില്ലെന്ന് ഇഡി; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിന് ക്ലീൻ ചിറ്റില്ലെന്ന് ഇഡി; ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആവശ്യമെങ്കിൽ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇഡി അറിയിച്ചു. ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ബിനീഷിനെ വിട്ടയച്ചിരുന്നു

ബിനീഷ് ഇന്ന് വൈകുന്നേരം ബംഗളൂരുവിൽ നിന്ന് തിരിക്കും. മുഹമ്മദ് അനൂപിന്റെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ബിനീഷ് അന്വേഷ സംഘത്തെ അറിയിച്ചു. സാമ്പത്തികമായി അനൂപിനെ സഹായിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപയാണ് നൽകിയതെന്നും ബിനീഷ് പറഞ്ഞു

മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് 70 ലക്ഷം രൂപ എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ ബിനീഷിന്റെ പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം. വ്യാപാര ആവശ്യത്തിനായാണ് താൻ ആറ് ലക്ഷം രൂപ നൽകിയതെന്ന് ബിനീഷ് പറഞ്ഞു.

Share this story