പൊതുസ്ഥലവും റോഡും കയ്യേറിയുള്ള അനിശ്ചിതകാല സമരങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി

പൊതുസ്ഥലവും റോഡും കയ്യേറിയുള്ള അനിശ്ചിതകാല സമരങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി

പൗരന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് റോഡുകളും പൊതുസ്ഥലങ്ങളും കയ്യേറിയുള്ള അനിശ്ചിതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി. സമരങ്ങൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പാടുള്ളു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള സമരങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതികളുടെ ഉത്തരവിനായി പോലീസ് കാത്തിരിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ നിരത്ത് കയ്യേറിയുള്ള സമരങ്ങൾ നീക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശം ജനങ്ങൾക്കുണ്ട്. എന്നാൽ കൊളോണിയൽ ഭരണകൂടത്തിനെതിരെ നടന്നതുപോലുള്ള സമരങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി

സാങ്കേതിക യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ സമൂഹമാധ്യമങ്ങൾ സമൂഹത്തിൽ ധ്രൂവീകരണത്തിനായുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചത്. പ്രതിഷേധ സമരമായി ആരംഭിച്ച ഷഹീൻബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നതിൽ സമൂഹ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Share this story