ലാവ്‌ലിൻ കേസ് 16 ലേക്ക് മാ‌റ്റി സുപ്രീംകോടതി

ലാവ്‌ലിൻ കേസ് 16 ലേക്ക് മാ‌റ്റി സുപ്രീംകോടതി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്നുപേരെ കു‌റ്റവിമുക്തരാക്കിയ ലാവ്‌ലിൻ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വീണ്ടും മാ‌റ്റി. ഒക്‌ടോബർ 16ലേക്കാണ് കേസ് വാദം കേൾക്കുന്നത് നീട്ടിയത്. പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കു‌റ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെ‌റ്റാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസി‌റ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പിണറായി വിജയന് വേണ്ടി ഹരീഷ് സാൽവെയാണ് ഹാജരായത്.

എന്നാൽ ‘വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികൾ ഒരേ വിധി പ്രസ്‌താവിച്ച സാഹചര്യത്തിൽ, ഞങ്ങളുടെ ഇടപെടൽ ഉണ്ടാകണമെങ്കിൽ ശക്തമായ വസ്‌തുതകൾ വേണം” എന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് യു.യു ലളിത് സോളിസി‌റ്റർ ജനറലിനോട് ആവശ്യപ്പെട്ടു. കേസിൽ വിശദമായ സത്യവാങ്‌മൂലം സിബിഐ സമർപ്പിക്കണം.

Share this story