അംബാനിക്കെതിരെ കോടതിൽ കേസ് കൊട‌ുത്ത് ആമസോണ്‍

അംബാനിക്കെതിരെ കോടതിൽ കേസ് കൊട‌ുത്ത് ആമസോണ്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര ഇടം സ്വന്തമാക്കാനുള്ള മുകേഷ് അംബാനിയുടെ നീക്കത്തെ ചോദ്യംചെയ്ത് ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍. ഇന്ത്യയിലെ റീട്ടെയില്‍ ഫാഷന്‍ വില്‍പ്പനാ രംഗത്ത് നല്ല സാന്നിധ്യമുള്ള ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരികള്‍ റിലയന്‍സിന് വിറ്റ നടപടിയെ ചോദ്യം ചെയ്താണ് ആമസോണ്‍ കടന്നു വന്നത്. തങ്ങളുടെ കീഴിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ അറിവില്ലാതെ കരാറുണ്ടാക്കിയതാണ് ആമസോണിന്റെ ആരോപണം.

തങ്ങളുടെ മേഖലയില്‍ കൂടി അംബാനിയിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഈ-കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ നടത്തുന്നത്. ഫ്യൂച്ചര്‍ റീട്ടെയിലിന് പലചരക്കു വില്‍പ്പനാ സ്ഥാപനമായ ബിഗ് ബസാര്‍ അടക്കം ഇന്ത്യയൊട്ടാകെയായി 1500ൽ അധികം കടകളുണ്ട്. ആമസോണ്‍ ഫ്യൂച്ചേഴ്സ് ഗ്രൂപ്പുമായി എത്തിച്ചേര്‍ന്നിരുന്ന കരാര്‍ പ്രകാരം, ഫ്യൂച്ചര്‍ റീട്ടെയില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കു വേണ്ടെങ്കില്‍ മാത്രം വില്‍ക്കുക എന്നും, തങ്ങളോട് ഏറ്റുമുട്ടില്ലെന്നുമായിരുന്നു ധാരണ. കമ്പനി ഇത്തരത്തിലൊരു വക്കീല്‍ നോട്ടിസ് അയച്ചതായി ആമസോണ്‍ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഫ്യൂച്ചേഴ്സ് ഗ്രൂപ്പ് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Share this story