അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​പ്പ​ബ്ലി​ക് ചാ​ന​ല്‍‌ അ​ധി​കൃ​ത​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്

അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​പ്പ​ബ്ലി​ക് ചാ​ന​ല്‍‌ അ​ധി​കൃ​ത​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്

മും​ബൈ: ടെ​ലി​വി​ഷ​ന്‍ റേ​റ്റിം​ഗ് പോ​യിന്റിൽ കൃ​ത്രി​മം കാ​ണി​ച്ചതുമായി ബന്ധപ്പെട്ട് അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​പ്പ​ബ്ലി​ക് ചാ​ന​ല്‍‌ അ​ധി​കൃ​ത​ര്‍​ക്ക് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്. റി​പ്പ​ബ്ലി​ക് ടി​വി ചീ​ഫ് ഫി​നാ​ഷ്യ​ല്‍‌ ഓ​ഫീ​സ​ര്‍​ക്കാ​ണ് (സി​എ​ഫ്‌ഒ) മും​ബൈ പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചിരിക്കുന്നത്. ആ​രോ​പ​ണ​വി​ധേ​യ​മാ​യ മ​റ്റ് ര​ണ്ട് ചാ​ന​ലു​ക​ളു​ടെ അ​ക്കൗ​ണ്ട​ന്‍റു​മാ​രെ​യും ര​ണ്ട് പ​ര​സ്യ ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നു​ള്ള​വ​രെ​യും പോ​ലീ​സ് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.ഫ​ക്ത് മ​റാ​ത്തി, ബോ​ക്‌​സ് സി​നി​മ എ​ന്നി​വ​യാ​ണ് ആ​രോ​പ​ണ​വി​ധേ​യ​മാ​യ മ​റ്റ് ര​ണ്ട് ചാ​ന​ല്‍.

ടി​ആ​ര്‍​പി ക ണ​ക്കാ​ക്കാ​ന്‍ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ബാ​രോ​മീ​റ്റ​റു​ക​ളാ​ണ് രാ​ജ്യ​ത്താ​കെ സ്ഥാ​പി​ച്ചിരിക്കുന്നത്. ഇ​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം ബാ​രോ​മീ​റ്റ​റു​ക​ള്‍ മും​ബൈ​യി​ലാ​ണ്. ബാ​രോ​മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​ദേ​ശം ര​ഹ​സ്യ​മാ​യി സൂ​ക്ഷിക്കും. എന്നാൽ ബാ​രോ മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ നടത്തുകയും ചെയ്യുന്ന ഹൻസ എന്ന ഏജൻസിയിലെ മുൻ ജീവനക്കാരൻ എ​വി​ടെ​യൊ​ക്കെ​യാ​ണു ബാ​രോ​മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ചാ​ന​ലു​ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ബാ​രോ​മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്നി​ട​ത്തെ വീ​ട്ടു​കാ​ര്‍ക്ക് ആ​രോ​പ​ണ​വി​ധേ​യ​രാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ണം ന​ല്കി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ചേ​രി​ക​ളി​ലും മ​റ്റും മാ​സം 400 – 500 രൂ​പ ന​ല്‍​കി റി​പ്പ​ബ്ലി​ക് ടി​വി, റി​പ്പ​ബ്ലി​ക് ഭാ​ര​ത് (ഹി​ന്ദി) ചാ​ന​ലു​ക​ള്‍ 24 മ​ണി​ക്കൂ​റും ഓ​ണ്‍ ആ​ക്കി വ​ച്ച്‌ റേ​റ്റിം​ഗ് കൂ​ട്ടു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇതോടെയാണ് നടപടി.

Share this story