കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകർ തമ്പടിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

ഭീകരർ താമസിക്കുന്ന ഒളിത്താവളം സൈന്യം വളയുകയും പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവർ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Share this story