ലോകത്തിൽ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്നവർ ഇന്ത്യയിലെ മുസ്ലീങ്ങളെന്ന് ആർ എസ് എസ് മേധാവി

ലോകത്തിൽ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്നവർ ഇന്ത്യയിലെ മുസ്ലീങ്ങളെന്ന് ആർ എസ് എസ് മേധാവി

ലോകത്തിൽ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളാണെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. മറ്റൊരു മതം ഭരിക്കുന്ന രാജ്യങ്ങളിലെ മുസ്ലീമുകളുടെ അവസ്ഥ നോക്കൂ. ഇന്ത്യയിൽ മാത്രമാണ് ഇത്ര സന്തോഷത്തോടെ മുസ്ലീങ്ങൾ കഴിയുന്നത്.

പാക്കിസ്ഥാനിൽ മറ്റ് മതങ്ങളുടെ അവസ്ഥ എങ്ങനെയാണ്. അവർക്ക് യാതൊരു അവകാശങ്ങളുമില്ല. നമ്മുടെ ഭരണഘടന പറയുന്നത് ഇവിടെ ഹിന്ദുക്കൾക്ക് മാത്രം കഴിയാം എന്നല്ല. ഹിന്ദുക്കളാണ് അവർക്കായി ഇടം നൽകിയത്. അതുകൊണ്ട് ഹിന്ദുക്കളുടെ മേൽക്കൈ അംഗീകരിക്കണം.

എപ്പോഴൊക്കെ സംസ്‌കാരം ഉണർന്നിട്ടുണ്ടോ അപ്പോഴൊക്കെ മതം മറന്ന് നാം ഒന്നിച്ച് നിന്നിട്ടുണ്ട്. രാജ്യത്തിന്റെ സ്വഭാവവും മൂല്യത്തിന്റെ അടയാളവുമാണ് അയോധ്യയിലെ രാമക്ഷേത്രമെന്നും മോഹൻ ഭാഗവത് പറഞ്ഞു

Share this story