മൊറട്ടോറിയം: പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്രവും ആർബിഐയും

മൊറട്ടോറിയം: പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്രവും ആർബിഐയും

മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ ഏർപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയെ അറിയിച്ചു. ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടിതയിൽ സത്യവാങ്മൂലം സമർപ്പിച്ചു

സാമ്പത്തിക നയ രൂപീകരണത്തിനുള്ള അധികാരം സർക്കാരിനാണ്. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കൂടുതൽ വ്യക്തത കോടതി തേടിയതോടെയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്

വിവിധ മേഖലകൾക്ക് വിവിധ പാക്കേജുകളുടെ ഭാഗമായി 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ ആനൂകൂല്യം നൽകാനാകില്ല. ബജറ്റിന് പുറത്തുള്ള ചെലവായതിനാൽ പാർലമെന്റും ഇളവുകൾ സംബന്ധിച്ച നിർദേശങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം പറയുന്നു. മൊറട്ടോറിയം നീട്ടാനാകില്ലെന്ന് ആർ ബി ഐയും സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുമ്ട്.

Share this story