സുഹൃത്തിനെ കെട്ടിയിട്ട ശേഷം 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേർ അറസ്റ്റിൽ

സുഹൃത്തിനെ കെട്ടിയിട്ട ശേഷം 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേർ അറസ്റ്റിൽ

ജാർഖണ്ഡിൽ 17 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തിയ പ്രതികൾ ഇവരെ ബലമായി പിടിച്ചു കൊണ്ടുപോകുകയും തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു

സുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല. ഇയാളെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ജയിലിലേക്ക് മാറ്റി. ശങ്കർ തിയു, റോഷൻ കുജൂർ, സൂരജ് പട്രോ, സണ്ണി സോറൻ എന്നിവരാണ് പിടിയിലായത്. തോക്കും തിരകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Share this story