ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി യോഗം; രണ്ട് പേർ അറസ്റ്റിൽ

ദളിത് പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി യോഗം; രണ്ട് പേർ അറസ്റ്റിൽ

ദളിതയായതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിനെ തറയിലിരുത്തി ഭരണസമിതി യോഗം ചേർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഗൂഡല്ലൂർ തെർകു തിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിക്കാണ് ഈ ദുരനുഭവമുണ്ടായത്. രാജേശ്വരിയുടെ പരാതിയിൽ വൈസ് പ്രസിഡന്റ് മോഹൻ രാജിനെയും സെക്രട്ടറി സുന്ദൂജയയെയും പൊലീസ് അറസ്റ്റ് ചെയ്തു. എസ്.സി/എസ്.ടി ആക്ട് പ്രകാരമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 17നാണ് പഞ്ചായത്ത് യോഗം നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജേശ്വരിക്കാണെങ്കിലും യോഗം വിളിക്കാനൊന്നും രാജേശ്വരിയെ അനുവദിച്ചിരുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതിൽ നിന്നാണ് രാജേശ്വരിക്ക് ജാതിയുടെ പേരിൽ മറ്റ് പഞ്ചായത്തംഗങ്ങളിൽ നിന്നുണ്ടായ വിവേചനം പുറംലോകം അറിയുന്നത്.

Share this story