സർക്കാർ ജീവനക്കാർക്ക് പതിനായിരം രൂപ അഡ്വാൻസ്, സംസ്ഥാനങ്ങൾക്ക് 12,000 കോടി: പുതിയ പാക്കേജുമായി കേന്ദ്രം

സർക്കാർ ജീവനക്കാർക്ക് പതിനായിരം രൂപ അഡ്വാൻസ്, സംസ്ഥാനങ്ങൾക്ക് 12,000 കോടി: പുതിയ പാക്കേജുമായി കേന്ദ്രം

കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കര കയറുന്നതിനായി പുതിയ പാക്കേജുമായി കേന്ദ്രം. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് കാഷ് വൗച്ചർ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 5675 കോടി രൂപ ഇതിനായി മാറ്റിവെക്കും

പൊതുമേഖലാ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽ ടി സി പദ്ധതി നടപ്പാക്കുന്നതിനായി 1900 കോടി വകയിരുത്തും. മൂലധന ചെലവുകൾക്കായി 12,000 കോടി രൂപയുടെ പലിശരഹിത വായ്പ സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനമായി. 50 വർഷത്തിനുള്ളിൽ ഇത് തിരിച്ചടക്കണം.

200 കോടി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി നൽകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് 450 കോടി രൂപ വീതം അനുവദിക്കും. ബാക്കിയുള്ള 7500 കോടി മറ്റ് സംസ്ഥാനങ്ങൾക്ക് നൽകും.

എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും പതിനായിരം രൂപയുടെ പലിശരഹിത അഡ്വാൻസ് നൽകും. ഉത്സവബത്ത നൽകുന്നതിനായി നാലായിരം കോടി രൂപ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുകളും അലവൻസ് വിതരണം ചെയ്താൽ 8000 കോടി രൂപ കൂടി വിപണിയിലെത്തും. റുപെ കാർഡായിട്ടാകും തുക നൽകുക. 2021 മാർച്ച് 31നകം തുക ചെലവഴിക്കണം. ജീവനക്കാർക്കുള്ള എൽ ടി സി സ്‌കീം വഴി 28,000 കോടി രൂപ കൂടി വിപണിയിലെത്തിക്കും.

Share this story