ഉന്നത ജാതിക്കാരന്റെ പറമ്പിൽ ആട് കയറി; തമിഴ്‌നാട്ടിൽ ദലിതനെ കൊണ്ട് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

ഉന്നത ജാതിക്കാരന്റെ പറമ്പിൽ ആട് കയറി; തമിഴ്‌നാട്ടിൽ ദലിതനെ കൊണ്ട് കാലുപിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

ഉയർന്ന ജാതിക്കാരന്റെ പറമ്പിൽ ആട് കയറിയതിന്റെ പേരിൽ ദലിതനായ വയോധികനെ കാലുപിടിച്ച് മാപ്പ് പറയിപ്പിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ദലിതനായ പോൾരാജ് വളർത്തുന്ന ആടുകൾ തേവർ ജാതിയിൽപ്പെട്ട സങ്കിലിയുടെ പറമ്പിൽ കയറിയെന്നതാണ് കുറ്റമായത്. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ സങ്കിലി തന്റെ ആളുകളെ കൂട്ടി പോൾരാജിനെ മർദിക്കുകയും കാലു പിടിച്ച് മാപ്പ് പറയിപ്പിക്കുകയുമായിരുന്നു

ഇതിന്റെ വീഡിയോ തേവർ സമുദായത്തിൽപ്പെട്ടവർ തന്നെ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്ത് സങ്കിലി ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തത്.

Share this story