ഗാന്ധി കുടുംബം കുമിളകളിൽ നിന്ന് പുറത്തുവരണം; പ്രതിപക്ഷത്ത് പോലും കോൺഗ്രസില്ലെന്ന് ഖുശ്ബു

ഗാന്ധി കുടുംബം കുമിളകളിൽ നിന്ന് പുറത്തുവരണം; പ്രതിപക്ഷത്ത് പോലും കോൺഗ്രസില്ലെന്ന് ഖുശ്ബു

കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപിയിൽ ചേർന്ന ഖുശ്ബു. ഗാന്ധി കുടുംബം സ്വയം നിർമിച്ച കുമിളകളിൽ നിന്ന് പുറത്തുവരണമെന്ന് ഖുശ്ബു ആവശ്യപ്പെട്ടു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ

കുമിളകളിൽ നിന്ന് പുറത്തുവന്നില്ലെങ്കിൽ കോൺഗ്രസ് പരാജയപ്പെടും. പ്രതിപക്ഷത്തു പോലും അവർ സ്വയം കണ്ടെത്തുന്നില്ല. എക്കാലവും പ്രതിപക്ഷത്തുണ്ടാകുമെന്ന തെറ്റായ പ്രതീക്ഷക്ക് പുറത്താണ് അവർ ജീവിക്കുന്നത്. രാജ്യം ഭരിക്കുന്നത് മറന്നേക്കൂ. പ്രതിപക്ഷത്ത് പോലും എക്കാലവും അവരുണ്ടാകില്ല

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവെച്ച് ഖുശ്ബു ബിജെപിയിൽ ചേർന്നത്. 2014ൽ ഡിഎംകെയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഖുശ്ബു 2017ലാണ് കോൺഗ്രസിലെത്തിയത്.

Share this story