ഹത്രാസ് കേസ്; മേല്‍നോട്ടം ഹൈക്കോടതി വഹിക്കണമെന്ന് സുപ്രീം കോടതി

ഹത്രാസ് കേസ്; മേല്‍നോട്ടം ഹൈക്കോടതി വഹിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയിലെ വാദം അവസാനിച്ചു. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്കു മാറ്റണമെന്നും സിബിഐ അന്വേഷണത്തിനു സുപ്രീം കോടതി മേല്‍നോട്ടം വഹിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യമുന്നയിച്ചു. ഈ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി

എന്നാല്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി വഹിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാമെന്നും കോടതി പറഞ്ഞു. വിലക്കണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളി.

Share this story