ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാതർ വെടിവെച്ചു കൊന്നു. ഫിറോസാബാദിലാണ് സംഭവം. പ്രാദേശിക ബിജെപി നേതാവ് ഡി കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് ഗുപ്തക്ക് വെടിയേറ്റത്. തന്റെ കട പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗുപ്തയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share this story