24 മണിക്കൂറിനിടെ 46,790 പേർക്ക് കൂടി കൊവിഡ്, 587 മരണം; പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി

24 മണിക്കൂറിനിടെ 46,790 പേർക്ക് കൂടി കൊവിഡ്, 587 മരണം; പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെയെത്തി

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന വർധനവ് അമ്പതിനായിരത്തിൽ താഴെ എത്തുന്നത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 76 ലക്ഷത്തിലേക്ക് എത്തുകയാണ്

75,97,063 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേർ കൂടി മരിച്ചു. ആകെ കൊവിഡ് മരണം 1,15,197 ആയി. രാജ്യത്ത് 67.33 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 88.63 ശതമാനമായി ഉയർന്നു.

7.48 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. ആക്ടീവ് കേസുകൾ 9.85 ശതമാനമായി. ഒരു ദിവസത്തിനിടെ 10.32 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. മഹാരാഷ്ട്ര, ആന്ധ്ര, കേരളം, കർണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 26 ലക്ഷം കടന്നു. മരണസംഖ്യ 42,240 ആയി. ആന്ധ്രയിൽ 7.86 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. 6453 പേർ മരിച്ചു. കർണാടകയിൽ 7.70 ലക്ഷം പേർക്കും തമിഴ്‌നാട്ടിൽ 6.90 ലക്ഷം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

Share this story