ബിഹാറിൽ ജെഡിയു റാലിക്കിടെ ലാലുവിന് മുദ്രവാക്യം വിളിച്ച് അണികൾ; ക്ഷുഭിതനായി നിതീഷ് കുമാർ

Share with your friends

ബീഹാറിൽ ജെഡിയുവിന്റെ റാലിക്കിടെ ലാലു പ്രസാദ് യാദവിന് സിന്ദാബാദ് വിളിച്ച് പ്രവർത്തകർ. ഇതോടെ മുഖ്യമന്ത്രി നിതീഷ് ക്ഷുഭിതനായി. അടുത്തിടെ ആർ ജെ ഡി വിട്ട് ജെഡിയുവിൽ എത്തിയ ചന്ദ്രിക റായുടെ പ്രചാരണ പരിപാടിക്കിടെയാണ് അണികൾ ലാലുവിന് മുദ്രവാക്യം വിളിച്ചത്.

മുദ്രാവാക്യം വിളി കേട്ട നിതീഷ് അണികളെ ശാസിച്ചു. മണ്ടത്തരം വിളിച്ചു കൂവുന്നവർ കൈ പൊക്കു. ആർപ്പുവിളി ഇവിടെ വേണ്ട. എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ കുഴപ്പമില്ല. ആർക്കു വേണ്ടിയാണോ നിങ്ങൾ വന്നത് അയാൾക്കുള്ള വോട്ട് ഇല്ലാതാക്കരുതെന്നും നിതീഷ് പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!