ബീഹാർ കോൺഗ്രസ് ആസ്ഥാനത്ത് റെയ്ഡ്; കാറിൽ സൂക്ഷിച്ച എട്ടര ലക്ഷം രൂപ പിടിച്ചെടുത്തു

ബീഹാർ കോൺഗ്രസ് ആസ്ഥാനത്ത് റെയ്ഡ്; കാറിൽ സൂക്ഷിച്ച എട്ടര ലക്ഷം രൂപ പിടിച്ചെടുത്തു

ബീഹാറിലെ കോൺഗ്രസ് ആസ്ഥാനത്ത് റെയ്ഡ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്‌നയിലെ കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

കാറിന്റെ ഉടമ അശുതോഷിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. റെയ്ഡ് നടക്കുന്ന സമയത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലും, ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാലയെയും ഓഫീസിലുണ്ടായിരുന്നു. ഇരുവരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

ബിജെപി-ജെഡിയു സർക്കാരിന്റെ നിർദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്നും, കോൺഗ്രസിനെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ശക്തി സിംഗ് ഗോഹിൽ ആരോപിച്ചു.

Share this story