കൊവിഡ് പ്രതിരോധ വാക്‌സിൻ അടുത്ത ജൂണിൽ പുറത്തിറക്കാനാകുമെന്ന് ഭാരത് ബയോടെക്

കൊവിഡ് പ്രതിരോധ വാക്‌സിൻ അടുത്ത ജൂണിൽ പുറത്തിറക്കാനാകുമെന്ന് ഭാരത് ബയോടെക്

അടുത്ത വർഷം ജൂണോടെ കൊവിഡ് പ്രതിരോധ വാക്‌സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്. കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഇന്നലെ അനുമതി നൽകിയിരുന്നു. 30 സെന്ററുകളിലായി 26,000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിനാണിത്. ഐസിഎംആറുമായി സഹകരിച്ചാണ് വാക്‌സിൻ പരീക്ഷണം. തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ബീഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങിൽ പരീക്ഷണം നടത്തും

പതിനാലോളം സംസ്ഥാനങ്ങളിൽ പരീക്ഷണശാലകൾ ഉണ്ടാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെകുമായി നിർമാണത്തിൽ സഹകരിക്കുന്നുണ്ട്.

Share this story