വ്യാജ വാർത്തകളിലൂടെ അധികനാൾ ശ്രദ്ധ തിരിക്കാനാകില്ല; യുവാക്കൾ തെരുവിലിറങ്ങുക തന്നെ ചെയ്യും: രഘുറാം രാജൻ

വ്യാജ വാർത്തകളിലൂടെ അധികനാൾ ശ്രദ്ധ തിരിക്കാനാകില്ല; യുവാക്കൾ തെരുവിലിറങ്ങുക തന്നെ ചെയ്യും: രഘുറാം രാജൻ

ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ തെരുവിലേക്ക് ഇറങ്ങുമെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ നൽകി അധിക നാൾ ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ആകില്ലെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. സെന്റർ ഫോർ ഫിനാൻഷ്യൽ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു രഘുറാം രാജൻ.

തൊഴിലില്ലായ്മയിൽ നിന്നും കുറച്ചുകാലത്തേക്ക് യുവാക്കളുടെ ശ്രദ്ധ തിരിക്കാം. എന്നാൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വിഷയം മാറ്റാൻ ശ്രമിക്കാം. പക്ഷേ അത് പരാജയപ്പെടും

കേന്ദ്ര സർക്കാറിന്റെ നിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ ഉള്ള ഇറക്കുമതി നയത്തേയും രഘുറാം രാജൻ വിമർശിച്ചു. നേരത്തെ നടപ്പാക്കി പരാജയപ്പെട്ട ഇറക്കുമതി നയമാണിത്. ഇറക്കുമതിത്തീരുവ കുത്തനെ ഉയർത്തുന്നതിന് പകരം ഇന്ത്യയിൽ ഉത്പാദനം ഉയർത്തുകയാണ് വേണ്ടതെന്നും രഘുറാം രാജൻ വ്യക്തമാക്കി.

Share this story