കാശ്മീരിലെ രാഷ്ട്രീയ കൂട്ടായ്മക്ക് ഗുപ്കർ എന്ന് പേരിട്ടു; ചെയർമാൻ ഫാറൂഖ് അബ്ദുള്ള, മെഹബൂബ വൈസ് ചെയർമാൻ

കാശ്മീരിലെ രാഷ്ട്രീയ കൂട്ടായ്മക്ക് ഗുപ്കർ എന്ന് പേരിട്ടു; ചെയർമാൻ ഫാറൂഖ് അബ്ദുള്ള, മെഹബൂബ വൈസ് ചെയർമാൻ

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുന:സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് രാഷ്ട്രീയപാർട്ടികൾ ചേർന്ന് ആരംഭിച്ച ഗുപ്കർ സഖ്യത്തിന്റെ ചെയർമാനായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് വൈസ് ചെയർമാൻ

സിപിഎം നേതാവ് യൂസഫ് തരിഗാമി കൺവീനറും പീപ്പിൾസ് കോൺഫറൻസ് നേതാവ് സാജാദ് ലോൺ സമിതിയുടെ വക്താവുമാണ്. ലോക്‌സഭാംഗം ഹസ്‌നൈൻ മസൂദി സമിതി കോർഡിനേറ്ററാണ്.

മെഹബൂബയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്. ഗുപ്കർ ദേശീയവിരുദ്ധ സമിതിയല്ലെന്നും ബിജെപി വിരുദ്ധ സമിതിയാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Share this story