രാഹുൽ ഗാന്ധിക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്; നിഷേധിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്; നിഷേധിച്ച് കോൺഗ്രസ്

വയനാട് എംപി രാഹുൽ ഗാന്ധിക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിൽ വെച്ച് രാഹുൽ ഗാന്ധി പോപുലർ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗി ആരോപിച്ചു.

്‌യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ കുടുംബത്തെ രാഹുൽ ഗാന്ധി കേരളത്തിൽ വെച്ച് കണ്ടിരുന്നു. ഇതാണ് യോഗി ആദിത്യനാഥ് പോപുലർ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വ്യാഖ്യാനിച്ചത്. യോഗിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്.

അതേസമയം രാഹുലിന്റെ സന്ദർശനത്തെ ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ആയുധമാക്കുകയാണ് യോഗി ആദിത്യനാഥ്. ഹാത്രാസിനെ മുൻനിർത്തി കലാപമുണ്ടാക്കാൻ ശ്രമിച്ച സംഘത്തിലുള്ളവർ പിടിയിലായതിൽ രാഹുൽ ഗാന്ധിക്ക് ആശങ്കയുണ്ട്. ഇവരെ രക്ഷിക്കാനായി രാഹുൽ ശ്രമം നടത്തുന്നു. ഇതിനായി കേരളത്തിലെത്തുകയും പോപുലർ ഫ്രണ്ടുമായി ചർച്ച നടത്തുകയും ചെയ്തുവെന്ന് യോഗി ആരോപിച്ചു.

Share this story