യുപിയിൽ ഗോവധ നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

യുപിയിൽ ഗോവധ നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. ബീഫ് കൈവശം വെച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നു. ഏത് മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി

1955ലെ ഗോവധ നിരോധന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുകായണ്. മിക്കവാറും കേസുകളിൽ പിടിച്ചെടുത്ത മാംസം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാറില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലിൽ തന്നെ കഴിയുകയും വിചാരണക്ക് വിധേയനാകുകയും ഏഴ് വർഷം വരെ തടവിന് വിധേയനാകുകയും ചെയ്യുന്നു

ഇത്തരം കേസുകളിൽ അധികൃതർ പിടിച്ചെടുക്കുന്ന പശുക്കളുടെ വിവരങ്ങൾ സംബന്ധിച്ച് രേഖകൾ സൂക്ഷിക്കുന്നില്ല. പിടിച്ചെടുത്ത പശുക്കൾ പിന്നീട് എങ്ങോട്ടു പോകുന്നുവെന്നും വ്യക്തമല്ല. ഇവ തെരുവുകളിൽ അലഞ്ഞു തിരിയുകയാണ്. വളർത്തുന്ന പശുക്കളെയും റോഡുകളിൽ അലഞ്ഞുതിരിയാൻ വിടുകയാണ്. ഇത് ഗതാഗത കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാകുന്നു

പ്രായമായതിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്ന പശുക്കൾ അലഞ്ഞു തിരിഞ്ഞ് കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. പോലീസിനെയും കുറച്ചുപേരെയും ഭയന്ന് ഉടമസ്ഥർ ഇത്തരം പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനും ഭയക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

Share this story