ബീഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സർവേ; ഭരണം എൻഡിഎ നിലനിർത്തും

ബീഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സർവേ; ഭരണം എൻഡിഎ നിലനിർത്തും

ബീഹാറിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സർവേ. എൻഡിഎ മുന്നണി തന്നെ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും വിവിധ സർവേ ഫലങ്ങൾ പറയുന്നു

ജെഡിയു-ബിജെപി സഖ്യം 147 സീറ്റുകൾ വരെ നേടുമെന്നാണ് സീ വോട്ടർ-ടൈംസ് നൗ സർവേ ഫലം. 139-159 സീറ്റുകൾ നേടുമെന്നാണ് എബിപി-സീ വോട്ടർ സർവേ പ്രവചിക്കുന്നത്. 77 സീറ്റുകളുമായി ബിജെപി വലിയ കക്ഷിയാകും. ജെഡിയു 66 സീറ്റുകൾ വരെ നേടും.

കോൺഗ്രസ്-ആർജെഡി പാർട്ടികൾ നയിക്കുന്ന മഹസഖ്യം 87 സീറ്റുകൾ വരെ നേടും. ആർ ജെ ഡി 60 സീറ്റുകൾ വരെ നേടുമ്പോൾ കോൺഗ്രസ് 16 സീറ്റുകളിലൊതുങ്ങും. മറ്റുള്ളവർക്ക് 9 സീറ്റുകൾ വരെ ലഭിക്കുമെന്നും അഭിപ്രായ സർവേയിൽ പറയുന്നു. ഇടതുമുന്നണിക്ക് 11 സീറ്റുകൾ വരെ ലഭിച്ചേക്കാം.

എബിപി-സീ വോട്ടർ സർവേയിൽ മഹാ സഖ്യത്തിന് 98 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പറയുന്നുണ്ട്. ചിരാഗ് പാസ്വാന്റെ എൽ ജെ ഡി 5 സീറ്റുകളിൽ ഒതുങ്ങും. ജെഡിയു 59-67 സീറ്റുകളും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സർവേ പറയുന്നു.

Share this story