കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്ന് വർഷം തടവ്

കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിക്ക് മൂന്ന് വർഷം തടവ്

വിവാദമായ കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിയെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. 1999ൽ ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി കേസിലാണ് ദിലീപ് റായിയെ ശിക്ഷിച്ചത്. വാജ്‌പേയി സർക്കാരിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു.

ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ദിലീപ് റായിക്കെതിരെ ചുമത്തിയിരുന്നു. ദിലീപ് റായിയെ കൂടാതെ മറ്റ് രണ്ട് പേർക്ക് കൂടി പ്രത്യേക സിബിഐ കോടതി മൂന്ന് വർഷത്തെ തടവ് വിധിച്ചിട്ടുണ്ട്.

Share this story