ബിജെപി നേതാവായ ഗീതാ ജയിൻ രാജിവെച്ച് ശിവസേനയിൽ ചേർന്നു

ബിജെപി നേതാവായ ഗീതാ ജയിൻ രാജിവെച്ച് ശിവസേനയിൽ ചേർന്നു

ബിജെപി നേതാവ് ഗീതാ ജയിൻ എംഎൽഎ ശിവസേനയിൽ ചേർന്നു. മീരാഭയന്തറിൽ നിന്നുള്ള എംഎൽഎ ആണിവർ. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഗീതയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അടുത്ത കാലം വരെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്നു ഗീതാ ജയിൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തക്കെതിരെ സ്വതന്ത്രയായി മത്സരിച്ച് വിജയിക്കുകയായിരുന്നു. എന്നാൽ വിജയത്തിന് ശേഷം ഗീത ബിജെപിക്ക് പിന്തുണ അറിയിച്ചിരുന്നു.

എന്നാൽ പാർട്ടി തന്നെ ഉൾക്കൊണ്ടില്ലെന്ന് ആരോപിച്ചാണ് ഇപ്പോൾ ശിവസേനയിൽ ചേർന്നിരിക്കുന്നത്. ഗീതയെ അനുകൂലിക്കുന്ന നഗരസഭാംഗങ്ങളും ശിവസേനയിൽ ചേരുമെന്നാണ് അറിയുന്നത്.

Share this story