വി മുരളീധരനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് സംഘം അന്വേഷിക്കും

വി മുരളീധരനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് നിര്‍ദേശം. അബുദാബിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പിആര്‍ ഏജന്‍സിയുടെ ഭാഗമായ യുവതിയെ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി.

ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് നടപടി. നേരത്തെ, പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കൊടുത്ത പരാതി തള്ളിയിരുന്നു.

Share this story