ഗോ കൊറോണ ഗോ മുദ്രവാക്യം മുഴക്കിയ കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ് എന്ന് റിപ്പോർട്ട്

ഗോ കൊറോണ ഗോ മുദ്രവാക്യം മുഴക്കിയ കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ് എന്ന് റിപ്പോർട്ട്

കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പനി, ചുമ, ശരീരവേദന എന്നിവയെ തുടർന്ന് മന്ത്രിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടി പായൽ ഘോഷ് തന്റെ പാർട്ടിയായ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുന്ന ചടങ്ങിലും അത്താവലെ പങ്കെടുത്തിരുന്നു. നിരവധി പേരാണ് പരിപാടിക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ വരുന്നത്. ഇതോടെ പരിപാടിയിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകേണ്ടതായി വരും

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ വൈറസിനെതിരെ സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ എന്ന മുദ്രവാക്യം വിളിക്കുകയും ചെയ്തയാളാണ് രാം ദാസ് അത്താവലെ ഇത് രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റുകയും നിരവധി ട്രോളുകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു.

Share this story