ബീഹാറിൽ ഇന്ന് വിധിയെഴുത്തിന്റെ ആദ്യ ഘട്ടം; വോട്ടെടുപ്പ് 71 സീറ്റുകളിലേക്ക്

ബീഹാറിൽ ഇന്ന് വിധിയെഴുത്തിന്റെ ആദ്യ ഘട്ടം; വോട്ടെടുപ്പ് 71 സീറ്റുകളിലേക്ക്

ബീഹാറിൽ ഇന്ന് ഒന്നാംഘട്ട വോട്ടെടുപ്പ്. 71 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുത്തി. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

രണ്ട് കോടി 15 ലക്ഷം വോർട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. 71 മണ്ഡലങ്ങളിലായി 1066 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ 114 പേർ വനിതകളാണ്.

എൻ ഡി എ സഖ്യത്തിൽ ജെഡിയു 35 സീറ്റിലും ബിജെപി 29 സീറ്റിലും ഹിന്ദുസ്ഥാനി അവാം മോർച്ച 6 സീറ്റിലും വികാസ്ശീൽ ഇൻസാൻ പാർട്ടി ഒരു സീറ്റിലും മത്സരിക്കുന്നു.

മഹാസഖ്യത്തിൽ ആർജെഡി 42 സീറ്റിലും കോൺഗ്രസ് 21 സീറ്റിലും സിപിഐ(എംഎൽ) 8 സീറ്റിലും മത്സരിക്കുന്നു. കൂടാതെ എൽ ജെ പി 41 സീറ്റിലും ആർ എൽ എസ് പി 40 സീറ്റിലും മത്സരിക്കുന്നുണ്ട്.

Share this story