ഊർമിളയെ നിയമസഭാ കൗൺസിലിലേക്ക് ശുപാർശ ചെയ്യും; ഏക്‌നാഥ് ഖഡ്‌സെ മന്ത്രിയാകും

ഊർമിളയെ നിയമസഭാ കൗൺസിലിലേക്ക് ശുപാർശ ചെയ്യും; ഏക്‌നാഥ് ഖഡ്‌സെ മന്ത്രിയാകും

ബിജെപിയിൽ നിന്ന് രാജിവെച്ച് എൻസിപിയിൽ ചേർന്ന മുൻമന്ത്രി ഏക്‌നാഥ് ഖഡ്‌സെ, നടി ഊർമിള മണ്ഡോദ്കർ എന്നിവരെ നിയമസഭാ കൗൺസിലിലേക്ക് ശുപാർശ ചെയ്യാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇവരടക്കം 12 പേരെയാണ് മന്ത്രിസഭ ശുപാർശ ചെയ്യുന്നത്. ഗവർണർ ക്വാട്ടയിലേക്കാണ് ശുപാർശ

ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികളിൽ നിന്നായി നാല് പേരെ വീതം ശുപാർശ ചെയ്യും. ഏക്‌നാഥ് ഖഡ്‌സെയെ മന്ത്രിയാക്കാനും ധാരണയായിട്ടുണ്ട്. കാർഷിക വകുപ്പാണ് ഖഡ്‌സെ ആവശ്യപ്പെട്ടത്.

അതേസമയം ഗവർണറുടെ നിലപാട് നിർണായകമാകും. ഉദ്ദവ് താക്കറെ സർക്കാരും ഗവർണർ ഭഗത് സിംഗ് കോശ്യാരിയും തമ്മിൽ നല്ല ബന്ധമല്ല നിലവിലുള്ളത്. മന്ത്രിസഭയുടെ ശുപാർശ ഗവർണർ തള്ളിയാൽ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ പോരിന് വഴി തെളിയും.

Share this story