25 കോടി രൂപക്ക് കോൺഗ്രസ് പാർട്ടിയെ മുഴുവനായി വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
ഇന്നത്തെ കോൺഗ്രസ് പ്രവർത്തിക്കുന്നത് മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളൊന്നുമില്ലാതെയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. തങ്ങളുടെ മുൻ എംഎൽഎയെ 25 കോടിക്ക് ബിജെപി വാങ്ങിയെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു രൂപാണി
25 കോടിക്ക് ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയെ മുഴുവനായി വാങ്ങാമെന്ന് വിജയ് രൂപാണി പരിഹസിച്ചു. സ്വന്തം നേതാക്കൾ പാർട്ടി വിടുമ്പോൽ കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ്. മഹാത്മാ ഗാന്ധിയുടെ കോൺഗ്രസ് അല്ല രാഹുൽ ഗാന്ധിയുടേതെന്നും വിജയ് രൂപാണി പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
