കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 48,268 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 48,268 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി ഉയർന്നു.

551 പേർ കൂടി കൊവിഡ് ബാധിതരായി കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,21,641 ആയി ഉയർന്നു. 5,82,649 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 74,32,829 പേർ ഇതിനോടകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,454 പേർ കൂടി രോഗമുക്തരായി

രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 91.34 ശതമാനമായി. മഹാരാഷ്ട്രയിൽ ഇന്നലെ 6190 പേർക്ക് രോഗം സ്ഥിരീകരിച്ചു. 127 പേർ കൂടി മരിച്ചു. ഡൽഹിയിൽ ഒരു ദിവസത്തിനിടെ 5891 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Share this story