ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവോളയേറ്

ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവോളയേറ്

ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവോളയേറ്. മധുബനി ഹർലഖിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ജനങ്ങൾക്കിടയിൽ നിന്ന് സവോളയും ഇഷ്ടിക കഷ്ണവും എറിഞ്ഞത്.

തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം. മദ്യക്കടത്ത് നടത്തുന്നു. പരസ്യമായി വിൽപ്പനയും നടക്കുന്നു. അത് തടയുന്നതിൽ നിങ്ങൾ വിജയിച്ചിട്ടില്ലെന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഒരാൾ സവോള വലിച്ചെറിഞ്ഞത്.

ആക്രമണം നടന്നതോടെ വേദിയിലുണ്ടായിരുന്ന നേതാക്കൾ സ്തബ്ധരായി. ഒരു നിമിഷം പകച്ചുവെങ്കിലും ഇനിയും എറിഞ്ഞോളൂ എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്ക് മുന്നിലെത്തി പ്രതിരോധം തീർക്കുകയും ചെയ്തു.

Share this story