അർണാബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലെടുത്തത് വീട്ടിൽ നിന്ന്

അർണാബ് ഗോസ്വാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലെടുത്തത് വീട്ടിൽ നിന്ന്

റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അർണാബിന്റെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അർണാബിനെ ബലം പ്രയോഗിച്ച് പോലീസ് വാനിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.

2018ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അർണാബിനെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യ ചെയ്ത അൻവയ് നായികിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് കേസ് അന്വേഷണം പുനരാരംഭിച്ചതും അർണാബിനെ അറസ്റ്റ് ചെയ്തതും.

അർണാബിന്റെ വീട്ടിലേക്കുള്ള പ്രവേശന കവാടങ്ങൾ പോലീസ് തടഞ്ഞു. വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച റിപബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയച്ചു. അർണാബ് മുംബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this story