ഗുജറാത്തിൽ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിൽ സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിൽ സ്‌ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിലെ പിരാന-പിപ്ലജ് റോഡിൽ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിന് സമീപത്തുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയിൽ ഗോഡൗൺ പൂർണമായി തകർന്നു. എട്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു

കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന 14 പേരെ പുറത്ത് എത്തിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റവരെ എൽ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story