അർണബ് ഗോസ്വാമിയുടെ ഹർജി നാളത്തേക്ക് മാറ്റി

അർണബ് ഗോസ്വാമിയുടെ ഹർജി നാളത്തേക്ക് മാറ്റി

മുംബൈ: അറസ്റ്റിനെതിരായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ ഹർജി ബോംബെ ഹൈക്കോടതി നാളത്തേക്ക് മാറ്റി.

മഹാരാഷ്ട്ര സർക്കാരിനെയും പരാതി നല്കിയ അദ്ന്യ നായിക്കിനെയും കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. അതേ സമയം പരാതിക്കാരെക്കൂടി എതിർകക്ഷിയാക്കി ഹർജിയിൽ മാറ്റം വരുത്താൻ ബോംബെ ഹൈക്കോടതി അർണബിന് അനുമതി നൽകിയിട്ടുണ്ട്.

ജഡ്ജിയുടെ അനുമതി ഇല്ലാതെയാണ് ആത്മഹത്യപ്രേരണ കേസിൽ പുനരന്വേഷണം തുടങ്ങിയതെന്നും കേസ് നേരത്തെ അവസാനിച്ചപ്പോൾ പരാതിക്കാർ എതിർത്തിരുന്നില്ലെന്നും അർണബിൻറെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

Share this story