തമിഴ്‌നാട്ടിൽ ബിജെപിയുടെ വെട്രിവേൽ യാത്ര പോലീസ് തടഞ്ഞു; സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ നേതാക്കൾ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ബിജെപിയുടെ വെട്രിവേൽ യാത്ര പോലീസ് തടഞ്ഞു; സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ നേതാക്കൾ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ബിജെപിയുടെ വെട്രിവേൽ യാത്ര പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് എൽ മുരുകൻ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂരിൽ വെച്ചാണ് പോലീസ് യാത്ര തടഞ്ഞത്.

ഒരു മാസം നീണ്ടുനിൽക്കുന്ന യാത്രയാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. മരുകുന്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിൽ ഉടനീളം സ്വീകരണ പരിപാടികളുമായാണ് യാത്ര സജ്ജീകരിച്ചിരുന്നത്. ബാബറി മസ്ജിദ് തകർത്ത ദിവസമായ ഡിസംബർ ആറിനാണ് യാത്ര അവസാനിക്കുന്നത്. ഇത് വർഗീയ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡിഎംകെ, സിപിഎം പാർട്ടികൾ ആരോപിച്ചിരുന്നു

എംജിആറിന്റെ പിൻഗാമി പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് അവകാശപ്പെട്ടാണ് യാത്ര. എന്നാൽ സർക്കാർ യാത്രക്ക് അുമതി നൽകിയിരുന്നില്ല. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് യാത്രക്ക് അനുമതി നിഷേധിച്ചത്. എന്നാൽ സർക്കാർ വിലക്ക് മറികടന്നും ബിജെപി യാത്ര നടത്തുകയായിരുന്നു. സമാപന ദിവസം രജനികാന്തിനെ പങ്കെടുപ്പിക്കാനുള്ള നീക്കവും ബിജെപി നടത്തുന്നുണ്ട്.

Share this story