ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിക്കാൻ അർണാബിനോട് ഹൈക്കോടതി; ജയിലിൽ തുടരും

ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിക്കാൻ അർണാബിനോട് ഹൈക്കോടതി; ജയിലിൽ തുടരും

ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമി നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിക്കാൻ അർണാബിനോട് ആവശ്യപ്പെട്ടു

മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചാൽ കീഴ്‌ക്കോടതികളുടെ അധികാരഘടനയെ മറികടക്കുന്ന നടപടിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര ജാമ്യം നൽകേണ്ട അസാധാരണ സ്ഥിതി വിശേഷമൊന്നും കേസിൽ ഇല്ലെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു

അറസ്റ്റിനെ ചോദ്യം ചെയ്ത കേസിൽ അടുത്താഴ്ച വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. ഇതേ തുടർന്ന് അർണാബ് വരുന്ന ഏതാനും ദിവസങ്ങളിൽ കൂടി അലിബാഗിലെ താത്കാലിക ജയിലിൽ തന്നെ കഴിയേണ്ടി വരുമെന്ന് ഉറപ്പായി.

Share this story