അര്‍ണാബിനെ പിന്തുണച്ചെത്തിയ ബിജെപി നേതാക്കളെ അറസ്റ്റുചെയ്തു

അര്‍ണാബിനെ പിന്തുണച്ചെത്തിയ ബിജെപി നേതാക്കളെ അറസ്റ്റുചെയ്തു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ ചാനല്‍ ഉടമ അര്‍ണബ് ഗോസ്വാമിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്ര, തജീന്ദര്‍ പാല്‍ സിങ് ബാഗ എന്നിവരാണ് പിടിയിലായത്.

പൊലീസ് നിര്‍ദേശം മറികടന്ന് ധര്‍ണ സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. മനുഷ്യത്വരഹിതമായ സമീപനമാണ് കേസില്‍ പൊലീസ് കൈക്കൊണ്ടതെന്നും അറസ്റ്റിന്റെ പേരില്‍ അര്‍ണബിന്റെ കുടുംബത്തെ പോലും വേട്ടയാടുകയാണെന്നും കപില്‍ മിശ്ര ആരോപിച്ചു.

അതിനിടെ സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അര്‍ണബിനെ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. നിലവില്‍ പാര്‍പ്പിച്ചിരുന്ന റായ്ഗഡ് ജില്ലയിലെ അലിബാഗിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അലിബാഗിലെ ജയിലിലാക്കപ്പെട്ടവര്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രമായ സ്‌കൂളില്‍ നിന്നാണ് അര്‍ണബിനെ മാറ്റിയത്.

Share this story