ഡൽഹിയിൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും 30ാം തീയതി വരെ നിരോധിച്ചു

ഡൽഹിയിൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും 30ാം തീയതി വരെ നിരോധിച്ചു

വായുമലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഈ മാസം 30 വരെ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. വായു മലിനീകരണ തോത് ഉയർന്നുനിൽക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകളിലും നിയന്ത്രണം ബാധകമാകും

ദീപാവലി ദിവസങ്ങളിലും അതിന് ശേഷമുള്ള ദിവസങ്ങളിലും പടക്കങ്ങൾ നിരോധിച്ചാണ് ഉത്തരവ്. കേരളത്തിൽ കൊച്ചി അടക്കമുള്ള നഗരമേഖലകളിൽ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു. നിയന്ത്രണം വേണമോയെന്ന് സംസ്ഥാന സർക്കാർ പരിശോധിച്ച് ഏർപ്പെടുത്താനും ട്രൈബ്യൂണൽ നിർദേശിച്ചു

നേരത്തെ ഡൽഹി സർക്കാരും പടക്കങ്ങൾ നിരോധിക്കാൻ തീരുമാനിച്ചിരുന്നു. കർണാടകയിലും ഭാഗിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിയാനയിൽ നിയന്ത്രണങ്ങളോടെ പടക്കം ഉപയോഗിക്കാം.

Share this story