”എന്തൊക്കെ പുകിലായിരിന്നു”; ‘നമസ്‌തേ ട്രംപി’നെ പരിഹസിച്ച് ശിവസേന

”എന്തൊക്കെ പുകിലായിരിന്നു”; ‘നമസ്‌തേ ട്രംപി’നെ പരിഹസിച്ച് ശിവസേന

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഴ്ചയില്‍ ഇന്ത്യക്കാര്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ശിവസേന.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ചായിരുന്നു പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് പദവി ട്രംപ് ഒരിക്കലും അര്‍ഹിക്കുന്നില്ലെന്നും ശിവസേനയുടെ മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലൂടെ പാര്‍ട്ടി വ്യക്തമാക്കി.

”നാല് വര്‍ഷം മുമ്പ് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്ദാനം പോലും പാലിക്കാനിയില്ല. ട്രംപിന്റെ തോല്‍വിയില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും” – ശിവസേന പറഞ്ഞു.

Share this story