എൻഡിഎ കേവല ഭൂരിപക്ഷം തിരിച്ചുപിടിച്ചു; ബിഹാറിൽ ലീഡ് നിലയിൽ ചാഞ്ചാട്ടം തുടരുന്നു

എൻഡിഎ കേവല ഭൂരിപക്ഷം തിരിച്ചുപിടിച്ചു; ബിഹാറിൽ ലീഡ് നിലയിൽ ചാഞ്ചാട്ടം തുടരുന്നു

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ലാപിലേക്ക് കടക്കുമ്പോൾ ലീഡ് നിലയിൽ ചാഞ്ചാട്ടം തുടരുന്നു. എൻഡിഎ വീണ്ടും കേവലഭൂരിപക്ഷത്തിലേക്ക് എത്തുന്നതാണ് ഏറ്റവുമൊടുവിൽ കാണാനാകുന്നത്.

എൻഡിഎ 125 സീറ്റുകളിൽ ഇപ്പോൾ ലീഡ് ചെയ്യുകയാണ്. മഹാസഖ്യം 111 സീറ്റുകളിലും മറ്റുള്ളവർ 7 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. മഹാസഖ്യം കയറി വന്നത് എൻഡിഎ ക്യാമ്പുകളിൽ ആശങ്ക പടർത്തിയെങ്കിലും അധികം നേരം ഇത് നീണ്ടുനിന്നില്ല. എൻഡിഎ വീണ്ടും കേവല ഭൂരിപക്ഷം ലീഡിലേക്ക് എത്തുകയായിരുന്നു

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി അഞ്ച് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. കറുത്ത കുതിരയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എൽ ജെ പി ഒരു സീറ്റിലും മുന്നിൽ ഇല്ല. 86 ശതമാനം വോട്ടുകളും എണ്ണിത്തീർന്നു.

Share this story